ന്യൂഡല്‍ഹി : മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംപിമാരായ ദീപക് ബൈജ്, നകുല്‍ നാഥ്, ഡികെ സുരേഷ് ...
ന്യൂഡല്‍ഹി : മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംപിമാരായ ദീപക് ബൈജ്, നകുല്‍ നാഥ്, ഡികെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതോടെ ഇതോടെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാരുടെ എണ്ണം 146 ആയി.
ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൂട്ട സസ്പെന്‍ഷന്‍. കൂടാതെ ഡിസംബര്‍ 13ന് സംഭവിച്ച പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതും നടപടിക്ക് കാരണമായി.
കഴിഞ്ഞ ദിവസം മോശം പെരുമാറ്റം ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴികാടന്‍, എ എം ആരിഫ് എന്നിവര്‍ക്കെതിരെയാണ് ലോക്‌സഭ നടപടിയെടുത്തത്. ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേയും എഎം ആരിഫ് സിപിഎമ്മിന്റേയും പ്രതിനിധികളാണ്. ഇവര്‍ക്ക് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല.
കോണ്‍ഗ്രസിന്റെ എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, എന്‍സിപിയുടെ സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ധോപാധ്യായ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.
Key words" Suspension, MP, Parliament
COMMENTS