ക്രിയേറ്റീവ് ഫിലിം മേക്കര്‍ രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് രശ്മിക മന്ദാന. ജനപ്രിയ പ്...
ക്രിയേറ്റീവ് ഫിലിം മേക്കര്‍ രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് രശ്മിക മന്ദാന. ജനപ്രിയ പ്രൊഡക്ഷന്‍ ഹൗസായ ഗീത ആര്‍ട്സും മാസ് മൂവി മേക്കേഴ്സും ധീരജ് മൊഗിലൈനേനി എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ദി ഗേള്‍ഫ്രണ്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു. ടീം ഇന്ന് റെഗുലര്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍, നിര്‍മ്മാതാക്കളായ എസ്‌കെഎന്‍, ധീരജ് മൊഗിലൈനേനി, വിദ്യ കോപ്പിനീടി എന്നിവര്‍ ചേര്‍ന്നാണ് രശ്മികയെ സെറ്റില്‍ സ്വീകരിച്ചത്.
പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദ് ഗാരുവിന്റെ അനുഗ്രഹം രശ്മികയ്ക്കും മുഴുവന്‍ ടീമിനും ലഭിച്ചതായി അവര്‍ പറഞ്ഞു. രശ്മികയെ കൂടാതെ, 20 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂലില്‍ പ്രധാന അഭിനേതാക്കളും ഉണ്ടാകും.
പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണന്‍ വസന്ത് ക്യാമറ ചലിപ്പിക്കുമ്പോള്‍ സംഗീത സെന്‍സേഷന്‍ ഹെഷാം അബ്ദുള്‍ വഹാബ് ചിത്രത്തിനൊപ്പം ചേരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി രശ്മികയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്.
Key words: Resmika, The Girlfriend, Movie
COMMENTS