കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നോക്കി നില്‍ക്കെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇന്...
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നോക്കി നില്‍ക്കെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇന്നലെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി മന്ത്രി സജി ചെറിയാന്‍. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നില്‍ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു.
നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നാട്ടുകാരെ ഞങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ. ചില പ്രതിരോധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നില്‍ ചാടാനാണ് അവരുടെ ശ്രമം. അവര്‍ക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. ഇന്നലെ നടന്നത് സമ്മര്‍ദ്ദത്തില്‍ ആളുകളെ പിടിച്ചു മാറ്റിയതാണ്.
അവരെങ്ങാനും വണ്ടിയുടെ മുന്നില്‍ ചാടിയാലോയെന്നും മന്ത്രി പറഞ്ഞു.
Key words: Saji Cheriyan, DYFI, Youth Congress
COMMENTS