ന്യൂഡല്‍ഹി: മിസോറാം മുഖ്യമന്ത്രിയായി സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ദുഹോമ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഹരി ബാബു കമ്പംപാട്ടി ലാല...
ന്യൂഡല്‍ഹി: മിസോറാം മുഖ്യമന്ത്രിയായി സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ദുഹോമ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഹരി ബാബു കമ്പംപാട്ടി ലാല്‍ദുഹോമക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തോടൊപ്പം മറ്റ് പതിനൊന്ന് സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മിസോ നാഷണല്‍ ഫ്രണ്ട് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സോറാംതംഗ ചടങ്ങില്‍ പങ്കെടുത്തു. നിയമസഭാ കക്ഷി നേതാവ് ലാല്‍ചന്ദമ റാള്‍ട്ടെ ഉള്‍പ്പെടെ എല്ലാ എംഎന്‍എഫ് എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയും എത്തിയിരുന്നു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
Key words: Lalduhoma, Chief Minister, Mizoram
COMMENTS