കൊച്ചി : മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലന്‍സിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലെന്നും ഇതില്‍ കോടതിയ...
കൊച്ചി : മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലന്‍സിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലെന്നും ഇതില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ.
സി എം ആര്‍ എല്‍ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട്. പിവി പിണറായി വിജയന്‍ അല്ല എന്ന് പറയുന്നതില്‍ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ്. തോട്ടപ്പള്ളി കരിമണല്‍ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും സി എം ആര്‍ എല്‍ പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമനല്‍ ഖനനത്തിന് സഹായം കിട്ടാനാണ്.
വര്‍ഷങ്ങളോളം സി എം ആര്‍ എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
Key words: Methew Kuzhalnadan, Pinrayi vijayan
COMMENTS