ബംഗളൂരു : മലയാളികളുടെ വികാരവും അഭിമാനത്തിന്റെ പ്രതീകവുമാണ് കെ.എസ്.ആര്‍.ടി.സി. കെഎസ്ആര്‍ടിസി എന്ന പേരിനെ സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി കേ...
ബംഗളൂരു : മലയാളികളുടെ വികാരവും അഭിമാനത്തിന്റെ പ്രതീകവുമാണ് കെ.എസ്.ആര്‍.ടി.സി. കെഎസ്ആര്‍ടിസി എന്ന പേരിനെ സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി കേരളവും കര്‍ണാടകയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇരുകൂട്ടര്‍ക്കും വിട്ടുകൊടുക്കാന്‍ മടിയുള്ളതുകൊണ്ട് കെ.എസ്.ആര്‍.ടി.സിയെ മുറുകെ പിടിക്കാനുള്ള ശ്രമവും തുടരുന്നതിനിടെ കര്‍ണ്ണാടകയ്ക്ക് അനുകൂല വിധിയാണ് എത്തിയിരിക്കുന്നത്.
കര്‍ണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയില്‍ സമര്‍പ്പിച്ച കേസില്‍'കെഎസ്ആര്‍ടിസി' എന്ന പേര് ഇനിമുതല്‍ കര്‍ണാടകയ്ക്ക് ഉപയോഗിക്കാമെന്നാണ് വിധി വന്നത്. കര്‍ണാടക ഈ പേര് ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ കെ.എസ്.ആര്‍.ടിസി കന്നടമണ്ണിനും സ്വന്തം.
Key words: K.S.R.T.C, Kerala
COMMENTS