സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തലസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇറങ്ങിച്ചെന്നു.
ബേക്കറി ജങ്ഷന് സമീപത്തായിരുന്നു നാടകീയ രംഗങ്ങള്‍. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും ഗ്ളാസിലിടിക്കുകയും ചെയ്തു. വാഹനം നിര്‍ത്തിയപ്പോള്‍ ഗവര്‍ണര്‍ പുറത്തേയ്ക്കിറങ്ങി.
ഇതോടെ പൊലീസ് അമ്പരന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് എസ്എഫ്ഐക്കാരെ പൊലീസ് ജീപ്പില്‍ കയറ്റി.
കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ എസ് എഫ് ഐക്കാരോടും പൊലീസിനോടും ക്ഷോഭിച്ചു. ബ്ളഡി ക്രിമിനല്‍സ് എന്നാണ് എസ് എഫ് ഐക്കാരെ ഗവര്‍ണര്‍ വിളിച്ചത്.
പിണറായി വിജയാനാണ് തന്നെ ആക്രമിക്കാനായി ഇവരെ അയച്ചിരിക്കുന്നതെന്നു ഗവര്‍ണര്‍ പറഞ്ഞു. ഇതാണോ തനിക്ക് ഒരക്കിയ സുരക്ഷയെന്ന് പൊലീസിനോടും ഗവര്‍ണര്‍ ചോദിച്ചു.
മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹമാണ് ഗുണ്ടകളെ തന്നെ ആക്രമിക്കാന്‍ വിട്ടതെന്നു ഗവര്‍ണര്‍ പറഞ്ഞു.
ഗുണ്ടാരാജ് അനുവദിക്കില്ലെന്നും ന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
താന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ഓടിയതെന്തിനാണെന്ന് ഗവര്‍ണര്‍ ചോദിച്ചു. കണ്ണൂരില്‍ തന്നെ നാലുവര്‍ഷം മുന്‍പ് കയ്യേറ്റം ചെയ്തവര്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിനുമുന്നിലേക്ക് ഇതുപോലെ അക്രമികള്‍ വരാന്‍ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
COMMENTS