Karnataka CM Siddaramaiah is against PM Modi
ബംഗളൂരു: തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച ബി.ജെ.പി എം.എല്‍.എയെ വെട്ടിലാക്കി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ സൂഫി മുസ്ലിം പണ്ഡിതന്‍ സയദ് തന്‍വീര്‍ ഹഷ്മി മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം വേദി പങ്കിട്ടെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.
ഇതേ മുസ്ലിം പണ്ഡിതന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പവും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതൃത്വത്തോടുള്ള വിരോധം തീര്‍ക്കാനായി യത്‌നാല്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നെന്ന് സിദ്ധരാമയ്യ ഇതോടൊപ്പം വ്യക്തമാക്കി.
Keywords: Siddaramaiah, PM Modi, BJP



COMMENTS