ജറുസലേം: ഇസ്രയേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയ ശേഷം ഗാസയിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ...
ജറുസലേം: ഇസ്രയേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയ ശേഷം ഗാസയിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസ മുനമ്പിലെ ഹമാസിന്റെ ജബലിയ, ഷെജയ്യ ബറ്റാലിയനുകള്‍ ഉടന്‍ കതരുമെന്നും അദ്ദേഹം പറഞ്ഞു. 'ആരെങ്കിലും കീഴടങ്ങിയാല്‍ അവരുടെ ജീവന്‍ രക്ഷിക്കപ്പെടുമെന്നും ഗാലന്റ് പറഞ്ഞു.
യുദ്ധം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുമ്പോള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗാലന്റ് ഹമാസുമായുള്ള പുതിയ ബന്ദി ഇടപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇസ്രായേല്‍ സൈനിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ബന്ദി ഇടപാടുകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും പറഞ്ഞു.
ഹമാസിന്റെ അവസാന ശക്തികേന്ദ്രങ്ങളായ ജബലിയയിലും ഷെജയ്യയിലും ഇസ്രായേല്‍ സൈന്യം വളഞ്ഞതായും കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈനികര്‍ക്ക് കീഴടങ്ങിയതായും അദ്ദേഹം പ്രസ്താവിച്ചു. ഇതിലൂടെ ഹമാസിന്റെ ശക്തി ക്ഷയിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു.
COMMENTS