High court stayed government order on demanding money about Nava Kerala Sadas
കൊച്ചി: നവകേരള സദസിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും പണം ചെലവാക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും പണം ചെലവാക്കാന്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
പരവൂര്‍ നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്‍സിപ്പാലിറ്റി നിയമത്തിനു വിരുദ്ധമാണെന്നും സെക്രട്ടറിമാര്‍ക്ക് കൗണ്‍സിലിന്റെ അനുവാദമില്ലാതെ പണം ചെലവഴിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Keywords: High court, Government, Order, Stay, Money
COMMENTS