കൊച്ചി: രണ്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തി. വത്തിക്...
കൊച്ചി: രണ്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തി. വത്തിക്കാന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിലേക്ക് നയിച്ചത്.
ചര്‍ച്ചയില്‍ സമവായമായതോടെ അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബര്‍ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കാനും തീരുമാനമായി.
ബിഷപ് ബോസ്‌കോ പുത്തൂരാണ് ഏകീകൃത കുര്‍ബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
മറ്റു പള്ളികളില്‍ വര്‍ഷത്തിലൊരിക്കല്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കും. മലയാറ്റൂരില്‍ മറ്റ് രൂപതകളില്‍ നിന്ന് എത്തുന്നവര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം.
Key words: Mass, Dispute, Ernakulam-Angamali, Archdiocese
COMMENTS