DGE report to government about marks issue
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്നുയെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇപ്രകാരം പറയുന്നത്.
താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്നും തന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംഭവം വന്‍ വിവാദമായതോടെയാണ് വിശദീകരണം.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കുപോലും എ പ്ലസ് വെറുതെ നല്‍കുന്നുയെന്നായിരുന്നു ഷാനവാസിന്റെ വെളിപ്പെടുത്തല്‍. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരുടെ യോഗത്തിലായിരുന്നു വിമര്‍ശനം.
അതേസമയം ഇതിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തുകയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും അധ്യാപക ശില്പശാലകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
Keywords: DGE, Government, Marks issue
COMMENTS