ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയില്‍ തനിക്കു നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ എഴുത്തുകാരി ഷെരെല്‍ കുക്ക് സാമൂഹ്യമാധ്യമ ശ്രദ്ധയാകര...
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയില്‍ തനിക്കു നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ എഴുത്തുകാരി ഷെരെല്‍ കുക്ക് സാമൂഹ്യമാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചെക്ക്-ഇന്‍ മുതല്‍ മെനു ഓപ്ഷനുകളും ശുചിത്വം വരെയും എടുത്തു പറഞ്ഞുകൊണ്ട് മുംബൈയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള തന്റെ എയര്‍ ഇന്ത്യ വിമാനത്തെ എക്കാലത്തെയും മോശം വിമാനമായി കണക്കാക്കിയായിരുന്നു എക്‌സില്‍ ഷെരെലിന്റെ വിമര്‍ശനം.
അടുത്തിടെ ആരംഭിച്ച മുംബൈ-മെല്‍ബണ്‍ ഫ്ലൈറ്റിന്റെ ആദ്യ അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയ ഷെറല്‍ കുക്കിന്റെ അനുഭവം ചര്‍ച്ചയായ സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ ഉടമ ടാറ്റാ ഗ്രൂപ്പും എത്തി.
എയര്‍ ഇന്ത്യ സര്‍വീസുകളെക്കുറിച്ച് പരാതിപ്പെട്ട ഷെറല്‍ കുക്കിന്റെ പോസ്റ്റിന് മറുപടിയായി ഇന്ത്യന്‍ എയര്‍ലൈന്‍സ് എഴുത്തുകാരിയോട് മാപ്പ് പറഞ്ഞു.
''പ്രിയപ്പെട്ട മാഡം, ഞങ്ങളുമായുള്ള നിങ്ങളുടെ സമീപകാല വിമാന യാത്രയ്ക്കിടെ നിങ്ങള്‍ അനുഭവിച്ച അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ഫീഡ്ബാക്ക് ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്, നിങ്ങളുടെ യാത്ര ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷ്യമിടുന്ന നിലവാരത്തേക്കാള്‍ കുറവായതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഈ ആശങ്കകള്‍ ഞങ്ങള്‍ ഗൗരവമായി കാണുകയും ഞങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അവയെ ആന്തരികമായി പരിഹരിക്കുകയും ചെയ്യും. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി, നിങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പറും കണക്റ്റുചെയ്യാനുള്ള സൗകര്യപ്രദമായ സമയവും പങ്കിടാമോ?' എയര്‍ലൈന്‍ പറഞ്ഞു.
COMMENTS