Actress Lakshmika Sajeevan passed away
കൊച്ചി: യുവനടി ലക്ഷ്മിക സജീവന് (27) അന്തരിച്ചു. ഷാര്‍ജയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മിക.
കൊച്ചി പള്ളൂരുത്തി സ്വദേശിയായ ലക്ഷ്മിക നിലവില്‍ ഷാര്‍ജയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.
പഞ്ചവര്‍ണ്ണ തത്ത, ഒരു യമണ്ടന്‍ പ്രേമകഥ, സൗദി വെള്ളരിക്ക, ഉയരെ, ഒരു കുട്ടനാടന്‍ വ്ളോഗ്, പുഴയമ്മ, നിത്യഹരിത നായകന് തുടങ്ങിയ ചിത്രങ്ങളിലും ലക്ഷ്മിക ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Keywords: Lakshmika Sajeevan, Young actress, Passed away, Heart attack
COMMENTS