Mansoor Ali Khan's plea rejected by Madras high court
ചെന്നൈ: നടിമാര്‍ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി. നടന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മാത്രമല്ല പ്രശസ്തിക്കുവേണ്ടി കോടതിയെ സമീപിച്ചതിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഈ പണം അഡയാര്‍ കാന്‍സര്‍ സെന്ററിന് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെയാണ് നടന്‍ മാനനഷ്ടക്കേസ് നല്‍കിയത്. അടുത്തിടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു.
തുടര്‍ന്ന് മാപ്പുപറയാന്‍ നടന്‍ നിര്‍ബന്ധിതനാകുകയും ചെയ്തിരുന്നു. മാപ്പു പറഞ്ഞ നടന്‍ പിന്നീട് നടിമാര്‍ക്കെതിരെ ഒരു കോടി രൂപ ആവശ്യപ്പെട്ട് കേസ് കൊടുക്കുകയായിരുന്നു.
Keywords: Madras high court, Actor Mansoor Ali Khan, Plea, Reject
COMMENTS