Actor Jagadeesh shave his head for the movie `family'
കൊച്ചി: പതിറ്റാണ്ടുകള്‍ നീണ്ട അഭിനയജീവിതത്തില്‍ ആദ്യമായി തല മൊട്ടയടിച്ച് അഭിനയിച്ച് നടന്‍ ജഗദീഷ്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനാകുന്ന `ഫാമിലി' എന്ന ചിത്രത്തിനു വേണ്ടിയാണ് ജഗദീഷ് തല മൊട്ടയടിക്കുന്നത്.
ചിത്രത്തില്‍ കാര്‍ക്കശ്യക്കാരനായ ഒരച്ഛന്റെ വേഷത്തിലാണ് നടനെത്തുന്നത്. ചിത്രീകരണത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ കാശിയില്‍ വച്ചാണ് മൊട്ടയടിക്കുന്നത്. ജീവിതത്തില്‍ ആദ്യമായാണ് മൊട്ടയടിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നതില്‍ അഭിമാനമേയുള്ളൂവെന്നും ജഗദീഷ് പറയുന്നു.
മറ്റ് വഴികളിലൂടെ ചിത്രീകരിക്കാവുന്നതേയുള്ളൂവെന്നും എന്നാല്‍ അതിന് റിയാലിറ്റി കിട്ടണമെന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
Keywords: Jagadeesh, Head, First time, Cinema life
COMMENTS