കാസര്‍കോട്: കൊതുകിനെ തുരത്താനുള്ള കീടനാശിനി അബദ്ധത്തില്‍ കഴിച്ച ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കാസര്‍ഗോഡ് കല്ലൂരാവി ബാവ നഗറിലെ ജസയാണ് മ...
കാസര്‍കോട്: കൊതുകിനെ തുരത്താനുള്ള കീടനാശിനി അബദ്ധത്തില്‍ കഴിച്ച ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കാസര്‍ഗോഡ് കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് കളിക്കുന്നതിനിടെ
വീട്ടില്‍ വച്ച് കുട്ടി അബദ്ധത്തില്‍ കൊതുകിനെതിരെയുള്ള ഓള്‍ ഔട്ട് എന്ന ദ്രാവകം കുടിക്കുകയായിരുന്നു.
ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ബാബാ നഗറിലെ അന്‍ഷിഫയുടെയും ആറങ്ങാടി സ്വദേശി റംഷീദിന്റെയും മകള്‍ ആണ് ജസ.
Key words: Mosquito, Allout, Baby Death
COMMENTS