നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് രാവിലെ 9.30 ഓടെ ബജാര്‍ഗാവ് ഏരിയയില്‍ സ്...
നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് രാവിലെ 9.30 ഓടെ ബജാര്‍ഗാവ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിലാണ് സ്‌ഫോടനം ഉണ്ടായത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
കല്‍ക്കരി സ്ഫോടനത്തിനായി സ്ഫോടകവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്ഫോടക വസ്തുക്കളും മറ്റ് പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.
Key words: Blast, Factory, Nagpur
COMMENTS