ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയില്‍ നിയന്ത്രണം വിട്ട ട്രക്ക് ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. ഒരു പെണ...
ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയില്‍ നിയന്ത്രണം വിട്ട ട്രക്ക് ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
തീര്‍ത്ഥാടകര്‍ ചായ കുടിച്ചുനില്‍ക്കവെയാണ് അപകടം. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അപകടത്തില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മധുരവോയല്‍ സ്വദേശി സുരേഷ് (39), തിരുവള്ളൂര്‍ സ്വദേശി ഗോകുലകൃഷ്ണന്‍ (25), അമിഞ്ഞിക്കര സ്വദേശി സതീഷ് (25) ഉത്തുക്കോട്ട സ്വദേശികളായ ജെഗനാഥന്‍ (60), ശാന്തി (55) എന്നിവരാണ് മരിച്ചത്.
കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
നമനസമുതിരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സെബസ്ത്യപുരത്തിന് സമീപം പുലര്‍ച്ചെ 12.20 ഓടെ അരിയല്ലൂര്‍ ജില്ലയില്‍ നിന്ന് ശിവഗംഗ ജില്ലയിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയുടെ ഡ്രൈവര്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ടൂറിസ്റ്റ് വാനുകളിലും കാറിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ടൂറിസ്റ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്.
COMMENTS