ന്യൂഡല്‍ഹി: ഗാസയിലെ സാധാരണക്കാരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഹ്വാനത്തോട് ഇസ്രായേല്‍ പ...
ന്യൂഡല്‍ഹി: ഗാസയിലെ സാധാരണക്കാരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഹ്വാനത്തോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു, ഈ മരണങ്ങള്‍ക്ക് ഉത്തരവാദി ഹമാസാണെന്നും ഇസ്രായേലല്ലെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോക നേതാക്കള്‍ ഹമാസിനെയാണ് അപലപിക്കേണ്ടത്, ഇസ്രയേലിനെയല്ലെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 'ഒരു ന്യായീകരണവും വേണ്ട, സാധാരണക്കാരെ കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം' എന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായത്തിന് മറുപടി ആയാണ് ഇസ്രയേല്‍ പ്രസിഡന്റിന്റെ പ്രസ്താവന.
ഗസാന്‍ സിവിലിയന്മാരെ ഉപദ്രവിക്കാതിരിക്കാന്‍ ഇസ്രായേല്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍, അവര്‍ സുരക്ഷിത മേഖലകളിലേക്ക് പോകുന്നത് തടയാന്‍ ഹമാസ് എല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരെ മനുഷ്യ കവചമായി ഹമാസ് ഉപയോഗിക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.
ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന ഈ കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ 7 മുതല്‍ 11000 ഫലസ്തീനികള്‍ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Key words: Hamas, Israel, War, Benjamin Netanyahu
COMMENTS