കോട്ടയം: തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെ കോട്ടയം കോടിമതയില്‍വെച്ച് ആക്രമണം. കോടിമത നാലുവരി പാതയില്‍ കാറില്‍ എത്തിയ ...
കോട്ടയം: തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെ കോട്ടയം കോടിമതയില്‍വെച്ച് ആക്രമണം. കോടിമത നാലുവരി പാതയില്‍ കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയതില്‍ പ്രകോപിതരായാണ് ഇവര്‍ ആക്രമണം നടത്തിയത്. കാറില്‍ നിന്നും ലിവര്‍ എടുത്ത ശേഷം ബസ്സിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകര്‍ക്കുകയായിരുന്നു.
തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം. അക്രമം നടത്തിയ ശേഷം സ്ത്രീകള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ആണ് അക്രമം നടത്തിയത്
Key words: Ksrtc, Bus, Attack, Kottayam
COMMENTS