കൊച്ചി: മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് അകലംപാലിക്കാന്‍ ശ്രമിച്ച് സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ കേരളപ്പിറവി ദിനാഘോ...
കൊച്ചി: മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് അകലംപാലിക്കാന്‍ ശ്രമിച്ച് സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കാര്യമായി പ്രതികരിക്കാന്‍ നില്‍ക്കാതെ മടങ്ങി.
ചോദ്യം ചോദിക്കാന്‍ എത്തിയ മാധ്യമവര്ത്തകരുടെ ഒരു ചോദ്യത്തിനോടും പ്രതികരിച്ചില്ലെന്നു മാത്രമല്ല, നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറുകയാണുണ്ടായത്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മീഡിയ വണ്ണിലെ വനിതാ റിപ്പോര്‍ട്ടറുടെ തോളത്ത് കൈവെച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ സുരേഷ് ഗോപിക്കെതിരെ കേസ് കൊടുത്തിരുന്നു. കേരള പത്രപ്രവര്‍ത്തക സംഘടന അടക്കം നിരവധി പേര് പെണ്‍കുട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു. അതേസമയം, സംഭവത്തില്‍ പിതൃതുല്യമായ വാത്സല്യമായിരുന്നു പ്രകടിപ്പിച്ചതെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു.
Key words: Suresh Gopi, Journalist, Keep Distance
COMMENTS