ന്യൂഡല്‍ഹി: ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നത് തുടരുന്നതിന്...
ന്യൂഡല്‍ഹി: ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നത് തുടരുന്നതിന് പതഞ്ജലി ആയുര്‍വേദിനെ സുപ്രീം കോടതി ശാസിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുല്ലയും പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങുന്ന ബെഞ്ച് ബാബാ രാംദേവ് സഹസ്ഥാപകനായ കമ്പനിക്ക് ശക്തമായ താക്കീത് നല്‍കിയത്.
പതഞ്ജലി ആയുര്‍വേദിന്റെ ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എല്ലാ പരസ്യങ്ങളും ഉടന്‍ അവസാനിപ്പിക്കണം. അത്തരം ലംഘനങ്ങളെ കോടതി വളരെ ഗൗരവമായി കാണും, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ പാടില്ല. ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ ഒരു കോടിരൂപ വരെ പിഴ ചുമത്തുമെന്നും കോടതി താക്കീത് നല്‍കി.
COMMENTS