മനു സി കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്...
മനു സി കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി.
മലബാറില്‍ നിന്നുള്ള ഫാത്തിമ എന്ന യുവതി ഫുട്‌ബോള്‍ കമന്റേറ്ററാകാന്‍ ആഗ്രഹിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമ. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. മലപ്പുറം സ്ലാങ് സംസാരിക്കാന്‍ കല്യാണി ശ്രമിക്കുകയും ചിത്രത്തില്‍ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു താരം. ഷഹീന്‍ സിദ്ദിഖ് ഒരു നീണ്ട അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മിന്നല്‍ മുരളിയിലെ നായിക ഫെമിന ജോര്‍ജും സിനിമയില്‍ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഒടിടി അവകാശം.
ഹെഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്ന ചിത്രത്തില്‍ സന്താന കൃഷ്ണന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. ചിത്രം വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.
Key words: Shesham Mikeil Fathima, Movie, Kalyani
COMMENTS