Second ship reach in Vizhinjam airport today
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും. രാവിലെ പത്തു മണിയോടെ രണ്ടാമത്തെ കപ്പലായ ഷെന്‍ഹുവ 29 ന്റെ ബര്‍ത്തിംഗ് നടക്കും. വ്യാഴാഴ്ച തന്നെ കപ്പല്‍ തീരത്തെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ തുറമുഖത്തെത്താനായില്ല.
അതേസമയം വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെന്‍ഹുവ 15 ന് വന്‍ സ്വീകരണമാണ് നല്‍കിയതെങ്കിലും ഇതിന് സ്വീകരണമുണ്ടാകില്ല. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിനും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് ഷെന്‍ഹുവ 15 ലുള്ളത്.
ഇതില്‍ ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ മാത്രമാണ് വിഴിഞ്ഞത്തിറക്കാനുള്ളത്. മറ്റുള്ളവ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലേക്കുള്ളതാണ്. തുടര്‍ന്നുള്ള കപ്പലുകള്‍ ഈ മാസം 25 നും ഡിസംബര്‍ 15 നുമായി തുറമുഖത്തെത്തും.
Keywords: Vizhinjam port, Second ship, Today
COMMENTS