ന്യൂഡല്‍ഹി: ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജസ്...
ന്യൂഡല്‍ഹി: ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജസ്ഥാനിലെ 25 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നു.
പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് (പിഎച്ച്ഇ) വകുപ്പിലെ ഐഎഎസ് ഓഫീസര്‍ സുബോധ് അഗര്‍വാളിന്റെ ഓഫീസ് ഉള്‍പ്പെടെ ജയ്പൂരിലെ 25 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഈ കേസില്‍ സെപ്റ്റംബറില്‍ അന്വേഷണ ഏജന്‍സി സമാനമായ റെയ്ഡുകള്‍ നടത്തിയിരുന്നു.
ഗാര്‍ഹിക ടാപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുകയാണ് കേന്ദ്രം ആരംഭിച്ച ജല്‍ ജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്. രാജസ്ഥാനിലെ സംസ്ഥാന പിഎച്ച്ഇഡിയാണ് പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയിലാണ് ഇപ്പോള്‍ അഴിമതി ആരോപണം നേരിടുന്നത്.
രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 25 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണ്ണായക നീക്കവുമായി കേന്ദ്രം എത്തിയിരിക്കുന്നത്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും.
പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു.
Key words: Enforcement, Rajasthan, Raid, Jal Jeevan Mission
COMMENTS