ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ലോകകപ്പ് ഫൈനല്‍ ജയിക്കുമായിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രി കാരണം അവര്‍ തോറ്റെന്നും മോദിയെ പരിഹ...
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ലോകകപ്പ് ഫൈനല്‍ ജയിക്കുമായിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രി കാരണം അവര്‍ തോറ്റെന്നും മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ജലോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
മോദിയെത്തും വരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പനൗട്ടി എന്ന വാക്കാണ് ദുശ്ശകുനം എന്ന അര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്.
മോദിയുടെ പേരിലുള്ള അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്ത മത്സരത്തിലെ തോല്‍വി മുതല്‍ സോഷ്യല്‍ മീഡിയയില്‍ 'പനൗട്ടി' എന്ന വാക്ക് ട്രെന്‍ഡിംഗാണ്.
അപരാജിതരായി ഫൈനല്‍ വരെ എത്തിയ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന് ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ഓസ്ട്രേലിയ ആറാം തവണയും ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഉയര്‍ത്തുകയും ചെയ്തു.
Key words: Modi, Rahul Gandhi, Cricket, Panauti
COMMENTS