കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. കൊടുവള്ളി...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍ പങ്കെടുത്തതിന് പിന്നാലെ പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്നാണ് വിവരം.
കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവായ എന്‍. അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍ എന്നിവരാണ് ഓമശ്ശേരിയില്‍ യോഗത്തില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കൂടിയാണ് എന്‍. അബൂബക്കര്‍. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. എന്നാല്‍, ചുരത്തിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്നാണ് മൊയ്തുവിന്റെ പ്രതികരണം.
Key words: Muslim League, Leaders, Navakerala Sadas
COMMENTS