Massive fire at Dal lake
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ബംഗ്ലാദേശി വിനോദ സഞ്ചാരികൾ വെന്തു മരിച്ചു . നിരവധി ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.15 ഓടെയാണ് അഗ്നിബാധയുണ്ടായത്.
ആളപായമില്ലെന്നാണ്ആദ്യം കരുതിയത്. നീണ്ട തിരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒന്‍പതാം നമ്പര്‍ ഘാട്ടിനു സമീപത്തെ ഹൗസ്‌ബോട്ടിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റു ബോട്ടുകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.
അഞ്ച് ബോട്ടുകളും മൂന്ന് ഹട്ടുകളും പൂര്‍ണ്ണമായി കത്തിനശിച്ചു. മറ്റു ബോട്ടുകള്‍ക്കും സാരമായി കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. കോടികളുടെ നഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Keywords: Dal lake, Fire, Srinagar
COMMENTS