തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 29 പേര്‍ക്ക് പരിക്ക്. ഇരു ബസ്സിലും ഡ്രൈവമാര്‍ ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 29 പേര്‍ക്ക് പരിക്ക്. ഇരു ബസ്സിലും ഡ്രൈവമാര്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. നെയ്യാറ്റിന്‍കര മൂന്ന് കല്ലിന്‍മൂടാണ് ബസ്സപകടമുണ്ടായത്. ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗര്‍കോവില്‍ - തിരുവനന്തപുരം കെ എസ് ആര്‍ ടി സി ബസ്സും തിരുവന്തപുരം - നെയ്യാറ്റിന്‍കര കെ എസ് ആര്‍ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Key words: KSRTC, Accident, Driver, Critical
COMMENTS