ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ്...
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മുന്നോട്ടുവെച്ച 307 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
44.4 ഓവറിലാണ് ടീം ലക്ഷ്യം കണ്ടത്. 132 പന്തില്‍ 177 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം. സ്റ്റീവ് സ്മിത്തും (63) ഡേവിഡ് വാര്‍ണറും(53) ഓസീസിനായി അര്‍ധ സെഞ്ച്വറി നേടി
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
Key words: Bangladesh, Australia, ODI, Cricket
COMMENTS