കൊച്ചി: കളമശേരിയിലെ യഹോവാ സാക്ഷികളുടെ കണ്വെന്ഷന് സെന്ററില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേര...
കൊച്ചി: കളമശേരിയിലെ യഹോവാ സാക്ഷികളുടെ കണ്വെന്ഷന് സെന്ററില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് 20 പേരാണ് വിവിധ ആശുപത്രികളിലായില് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 16 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. അതില്‍ മൂന്ന് പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. നാലുപേര്‍ വാര്‍ഡുകളിലുമാണ്. ഇതില്‍ പത്തുശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ ഇന്നലെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി.
കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിന്‍ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, മൂന്നപേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ച അന്വേഷണ സംഘം ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലര്‍ത്തിയെന്നു പരിശോധിക്കാനും ഏതാനും വര്‍ഷത്തെ വാട്സാപ് ചാറ്റുകള്‍, സമൂഹ മാധ്യമ ഇടപെടലുകള്‍ എന്നിവയിലും ശാസ്ത്രീയ പരിശോധനയിലൂടെ ലഭിക്കും.
COMMENTS