Complaint of sexual assault against young actress: Director Ranjith arrested; incident allegedly took place on the sets of his new film
കൊച്ചി: പുതിയ സിനിമയുടെ സെറ്റില്‍ വച്ചു പീഡിപ്പിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു.
കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കാറില്‍ സഞ്ചരിക്കവെ തൊടുപുഴയില്‍ വച്ചാണ് പോലീസ് രഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്. എറണാകുളം ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് നടി ആദ്യം പരാതി നല്കിയത്. അവിടെ നീതി ലഭിക്കാതെ വന്നതോടെയാണ് നടി പൊലീസിനെ സമീപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യുവനടിയാണ് പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഈ പരാതിയില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് രഞ്ജിത്ത് കാരവനിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കാരവനില്‍ നിന്നു രക്ഷപ്പെട്ടു പുറത്തേയ്‌ക്കോടിയ നടി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. പിന്നീടാണ് സനിമയിലെ പരാതി പരിഹാര സെല്ലിന് സമീപിച്ചത്. തുടര്‍ന്നു ഡിജിപിക്ക് പരാതി നല്കി. രണ്ടു ദിവസം മുന്‍പ് നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഈ വിവരം അറിഞ്ഞു രഞ്ജിത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റ് എന്നാണ് പുറത്തുവരുന്ന വിവരം.
രഞ്ജിത്ത് എറണാകുളം കത്രൃക്കടവിലെ വീട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും അദ്ദേഹം കാറില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് സംഘം തൊടുപുഴയില്‍ വച്ച് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത 376ാം വകുപ്പ് പ്രകാരം അതീവ രഹസ്യമായാണ് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ ബംഗാളി നടിയും മറ്റൊരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും ആ കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
എന്നാല്‍, പുതിയ കേസില്‍ പൊലീസ് കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ്. അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചി സെന്‍ട്രല്‍ പൊലീസിന് കൈമാറും.
ബംഗാളി നടിയുടെ പരാതി
ബംഗാളി നടി നേരത്തേ രഞ്ജിത്തിനെതിരേ പരാതി നല്കിയിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 2009-ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷം കേസെടുത്തത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചതും രഞ്ജിത്തിനു രക്ഷയായിരുന്നു.
ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പീഡനക്കേസും സംവിധായകനെതിരേ ഉയര്‍ന്നിരുന്നു. യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നതായിരുന്നു രണ്ടാം കേസ്. ഈ കേസും പിന്നീട് റദ്ദാക്കപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് 2024 ഓഗസ്റ്റ് മാസത്തില്‍ രഞ്ജിത്തിനെതിരെ പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ഇടതു സഹയാത്രികനായ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.
Summary: Director Ranjith has been arrested by the Thodupuzha police following a complaint filed by a young actress, alleging that he sexually assaulted her on the sets of his new movie.



COMMENTS