തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒന്നേകാല്‍ ലക്ഷം ...
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്നാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനാണ് കാര്‍ഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതെന്നും പാലക്കാട്ടെ കോണ്‍ഗ്രസ് എം.എല്‍.എയാണ് ഇതിനു പിന്നിലെന്നുമാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.
രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്ന് പറഞ്ഞ സുരേന്ദ്രന്‍ സംഭവത്തില്‍ ഡി ജി പിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും സുരേന്ദ്രന്‍ ആരോപണം ഉന്നയിക്കുന്നു.
എന്നാല്‍, സുരേന്ദ്രന്റെ പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്നും തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്റെ ധാരണ. ഇലക്ഷന്‍ കമ്മീഷന് കൃത്യമായ വിശദീകണം നല്‍കും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Key words: K.Surenran, Rahul Mankoottathil, Congress, ID Card, Case
COMMENTS