ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഹമാസ് തീവ്രവാദികള്‍ ഉപയോഗിച്ച ടണല്‍ ഷാഫ്റ്റ് തങ്ങളുടെ സൈനികര്‍ കണ്ടെത്തിയതായി ഇസ്രായേല്‍ അവകാശപ്പ...
ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഹമാസ് തീവ്രവാദികള്‍ ഉപയോഗിച്ച ടണല്‍ ഷാഫ്റ്റ് തങ്ങളുടെ സൈനികര്‍ കണ്ടെത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
അതേസമയം, ബോംബുകളും ആയുധങ്ങളും സഹിതം ആശുപത്രിക്ക് കീഴില്‍ ഒരു കമാന്‍ഡ് സെന്റര്‍ തന്റെ രാജ്യത്തിന്റെ സൈന്യം കണ്ടെത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചിട്ടുണ്ട്.
അല്‍ ഷിഫയിലെ ഒരു തുരങ്കത്തിന്റെ പ്രവേശന കവാടം ഉള്‍പ്പെടെ കാണിക്കുന്ന വീഡിയോയും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍, ഇത് തെറ്റാണെന്നും അത്തരത്തിലുള്ള ഒരു തുരങ്കം ഇല്ലെന്നുമാണ് ഹമാസിന്റെ പ്രതികരണം.
Key words: Israel, Hamas, Tunnel, Al-Shifa, Hospital, Gaza
COMMENTS