High court stay for using school buses for navakerala yatra
കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള യാത്രയ്ക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കാസര്‍കോട്ടെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
സ്‌കൂള്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കും മറ്റ് വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഇതാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് നവകേരള യാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഇതു സംബന്ധിച്ച് എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കുലറും അയച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് വിട്ടുകൊടുക്കണമെന്ന് സര്‍ക്കുലര്‍ തിരുത്തുകയും ചെയ്തിരുന്നു.
Keywords: High court, School bus, Using, Navakerala yatra
COMMENTS