കൊച്ചി: കൊച്ചിയില്‍ കുസാറ്റില്‍ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ക്ക് മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക്...
കൊച്ചി: കൊച്ചിയില്‍ കുസാറ്റില്‍ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ക്ക് മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേരെ കുഴഞ്ഞ് വീണും മറ്റും അപകടാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ഗാനമേളക്കിടെ മഴ പെയ്തു. തുടര്‍ന്ന് ഓഡിറ്റോറിയത്തിലേക്ക് വിദ്യാര്‍ഥികള്‍ തള്ളിക്കയറി. ഇതിനിടെയാണ് തിക്കും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അപകടമുണ്ടായത്.
Key words: Kusat, Kochi, Accident
COMMENTS