കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ആത്മഹത്യചെയ്ത...
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ആത്മഹത്യചെയ്തു. കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുംകൂടിയായ കൊളക്കാട് സ്വദേശി എം.ആര്‍. ആല്‍ബര്‍ട്ടാണ് ആത്മഹത്യ ചെയ്തത്.
ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്ത്. മൂന്ന് പെണ്‍മക്കളാണ് ആല്‍ബര്‍ട്ടിന്.
Key words: Kannur, Dairy farmer, Suicide
COMMENTS