ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഓപ്പ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഓപ്പറേഷന്‍ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കുല്‍ഗാം ജില്ലയിലെ ഡിഎച്ച് പോര മേഖലയിലെ സാംനോ പോക്കറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
ഭീകരര്‍ക്കെതിരായ സംയുക്ത ഓപ്പറേഷനില്‍ സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിള്‍സ്, 9 പാര (എലൈറ്റ് സ്‌പെഷ്യല്‍ ഫോഴ്സ് യൂണിറ്റ്), പോലീസ്, സിആര്‍പിഎഫ് എന്നിവ ഉള്‍പ്പെടുന്നു. രാത്രിയില്‍ ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ബുധനാഴ്ച ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയിരുന്നു.
Key words: Terrorist, Kashmir
COMMENTS