ED raid at Thiruvananthapuram Kandala service cooperative bank
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്കിനു പിന്നാലെ തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി റെയ്ഡ്. ബാങ്കിലെ ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍.ഭാസുരാംഗനെതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്.
നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുന്‍പ് ഇ.ഡിക്ക് കൈമാറിയിരുന്നു. ഇതേതുടര്‍ന്നാണ് റെയ്ഡ്.
Keywords: ED, Raid, Kandala Bank
COMMENTS