Crickter Navdeep Saini got married
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്ദീപ് സെയ്‌നി വിവാഹിതനായി. സ്വാതി അസ്താനയാണ് വധു. സെയ്‌നി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാഹചിത്രങ്ങള്‍ പങ്കുവച്ചത്. ഇരുവരും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു.
ഹരിയാന സ്വദേശിയായ നവ്ദീപ് സെയ്‌നി 2019 ലാണ് ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പ്രകടനങ്ങള്‍ക്ക് സ്ഥിരതയില്ലാതായതോടെ ടീമില്‍ നിന്നും പുറത്താകുകയായിരുന്നു.
ഇന്ത്യയ്ക്കായി 11 ട്വന്റി 20, എട്ട് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ സെയ്‌നി കളിച്ചിട്ടുണ്ട്.
സ്വാതി അസ്താന വ്‌ളോഗറാണ്. ഫാഷന്‍, യാത്ര, ലൈഫ് സ്റ്റൈല്‍ തുടങ്ങിയവയാണ് സ്വാതിയുടെ വ്‌ളോഗുകളിലെ പ്രധാന വിഷയങ്ങള്‍.
Keywords: Navdeep Saini, Swathy Asthana, Marriage
COMMENTS