തിരുവനന്തപുരം : ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന...
തിരുവനന്തപുരം: ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പാരമ്പര്യവും പ്രൗഡിയും ലോകമെങ്ങും അറിയിക്കുന്ന പരിപാടിയാണിത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും പിണറായി അവകാശപ്പെട്ടു.
കേരളീയത്തിലെ ആദിമം പ്രദര്‍ശനം ഒരുക്കിയത് ആദിവാസി ഊരു മൂപ്പന്മാരുമായി ചര്‍ച്ച ചെയ്തശേഷമാണെന്ന് ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍. ഒരുക്കിയതു കലാപ്രകടനമാണ്. വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുതെന്നും ഫോക്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
കേരളീയം സമാപന പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഹസ്തദാനം നല്‍കി.
Key words: Karaleeyam, Pinarayi Vijayan
COMMENTS