Chhattisgarh assembly election
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇരുപത് മണ്ഡലങ്ങളിലായാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. നാല്‍പത് ലക്ഷത്തിലേറെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീര്‍, രാജ്‌നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്.
പ്രശ്‌നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ സുരക്ഷ അടക്കം ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം വോട്ടെടുപ്പിനിടെ ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഒരു സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. ഇതേതുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Keywords: Chhattisgarh, Phase 1, Election, Started
COMMENTS