ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ബുധനാഴ്ച യാത്രക്കാരുമായി പോയ ബസ് റോഡില്‍ നിന്ന് തെന്നി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് സ്ത്രീകളും...
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ബുധനാഴ്ച യാത്രക്കാരുമായി പോയ ബസ് റോഡില്‍ നിന്ന് തെന്നി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് സ്ത്രീകളും നാല് സ്വദേശികളല്ലാത്തവരുമടക്കം 38 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.
ബസില്‍ 58 യാത്രക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്, ബട്ടോട്ട്-കിഷ്ത്വാര്‍ ദേശീയ പാതയില്‍ ട്രംഗല്‍-അസാറിന് സമീപം റോഡില്‍ നിന്ന് തെന്നി 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
സംഭവത്തില്‍ 38 പേര്‍ മരിച്ചതായും 20 പേര്‍ക്ക് പരിക്കേറ്റതായും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ഡിഫന്‍സ്) ലെഫ്റ്റനന്റ് കേണല്‍ സുനീല്‍ ബര്‍ട്ട്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Key words: Bus, Accident, Jammu Kashmir
COMMENTS