തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും താന്‍ എവിടെയും പറ...
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുന്‍ പാര്‍ലമെന്റ് അംഗവും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദകാരാട്ട്. സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രചരണമാണെന്നും സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയെന്നും വ്യക്തമാക്കി.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ബൃന്ദകാരാട്ട് ആവശ്യപ്പെട്ടു.
മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ വസ്തുതാ വിരുദ്ധവും തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിര്‍മിച്ചതുമാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
Key words: Brinda Karat, Complaint, Cpm, Pinarayi
COMMENTS