Actor Indrans joins 10th class equivalence education
തിരുവനന്തപുരം: അഭിനയത്തില്‍ ഉന്നതസ്ഥാനത്തു നില്‍ക്കുമ്പോഴും തനിക്ക് നഷ്ടപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസം തിരിച്ചുപിടിക്കാനൊരുങ്ങി നടന്‍ ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലാണ് അദ്ദേഹം എല്ലാ ഞായറാഴ്ചകളിലും പഠിക്കാനെത്തുന്നത്.
പത്തു മാസത്തെ പഠന കാലം കഴിഞ്ഞാല്‍ അദ്ദേഹത്തിന് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കുട്ടിക്കാലത്തെ കടുത്ത ദാരിദ്ര്യത്തില്‍ നാലാം ക്ലാസില്‍ തന്നെ അദ്ദേഹത്തിന് പഠനം അവസാനിപ്പിച്ച് തയ്യല്‍ ജോലികളിലേക്കും മറ്റും മാറേണ്ടതായി വന്നിരുന്നു.
തുടര്‍ന്ന് അഭിനയ ജീവിതത്തിലെത്തിയപ്പോഴും ദേശീയ - സംസ്ഥാന അവാര്‍ഡുകളടക്കം തേടിയെത്തിയപ്പോഴും പഠിക്കാനാവാത്തതിന്റെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ഒരവസരം വന്നപ്പോള്‍ അദ്ദേഹം വീണ്ടും വിദ്യാഭ്യാസം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്.
തന്നെ സമാധാനിപ്പിക്കാനായെങ്കിലും പഠിച്ചേ തീരുവെന്നും എല്ലാ പുരസ്‌കാരങ്ങളെക്കാളും തിളക്കം ആ സര്‍ട്ടിഫിക്കറ്റിനുണ്ടാവുമെന്നും ഇന്ദ്രന്‍സ് പറയുന്നു.
Keywords: Indrans, 10th class equivalence education, Join
COMMENTS