ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരില്‍ ഒരു സൈനിക മേജറും ഉള്‍പ്പെടുന്നു.
അതിര്‍ത്തി ജില്ലയില്‍ ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരന് കൊല്ലപ്പെടുകയും ചെയ്തു.
63 രാഷ്ട്രീയ റൈഫിള്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആയുധധാരികളായ അഞ്ചോ ആറോ ഭീകരര്‍ നിബിഡ വനത്തിനുള്ളില്‍ തമ്പടിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത തിരച്ചില്‍ സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്ന്നാ
ണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
Key words: Soldiers, Army Major, Martyr, in Jammu and Kashmir
COMMENTS