U.S send aircraft carrier group to Israel
വാഷിങ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് സഹായവാഗ്ദാനങ്ങളുമായി അമേരിക്ക. ഇസ്രായേലിന് കൂടുതല്‍ യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു.
ഇസ്രായേലിന് സൈനികസഹായവും ആയുധ കൈമാറ്റവും വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
നിലവില്‍ അമേരിക്കന്‍ പടക്കപ്പല്‍ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രായേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ മിസൈല്‍ വാഹിനികളും മിസൈല്‍ നശീകരണികളും യുദ്ധവിമാനങ്ങളും അമേരിക്ക ഇസ്രായേലിന് നല്‍കും.
Keywords: U.S, Aircraft carrier, Israel


COMMENTS