കലാസംവിധായകന്‍ മിലന് ഫെര്‍ണാണ്ടസ് ഒക്ടോബര്‍ 15 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അസര്‍ബൈജാനില്‍ അന്തരിച്ചു. ഇന്ന് രാവിലെയാണ് മിലന് നെഞ്ചുവേദന അനുഭ...
കലാസംവിധായകന്‍ മിലന് ഫെര്‍ണാണ്ടസ് ഒക്ടോബര്‍ 15 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അസര്‍ബൈജാനില്‍ അന്തരിച്ചു. ഇന്ന് രാവിലെയാണ് മിലന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അജിത് കുമാറിനൊപ്പം വരാനിരിക്കുന്ന വിടമുയാര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. സോഷ്യല്‍ മീഡിയയിലൂടെ നിര്‍മ്മാതാക്കളും മിലന്റെ മരണം സ്ഥിരീകരിച്ചു. 54 വയസ്സുള്ള മിലന് ഭാര്യയും മകനുമുണ്ട്.
1999-ല്‍ കലാ സംവിധായകന് സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെന്‍, തമിഴന്, റെഡ്, വില്ലന്‍, അന്യന് എന്നീ ചിത്രങ്ങള്‍ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്. 2006-ല്‍ കലാപ കാതലന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി.
ബില്ല, ഏകന്‍, വേട്ടൈക്കാരന്‍, വേലായുധം, വീരം, വേതാളം, ബോഗന്‍, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.
സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയര്‍ച്ചിക്ക് മുമ്പേ മിലന് ചെയ്ത ചിത്രം. മിലന് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്.
Keywords: Renowned Art Director, Milan passed away
COMMENTS