Rahul Gandhi about Pulwama attack
ന്യൂഡല്‍ഹി: 2019 ല്‍ കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കാനെത്തിയ തന്നെ വിമാനത്താവളത്തില്‍ പൂട്ടിയിട്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുല്‍ ഈ വിവരം പുറത്തുവിട്ടത്.
ഡല്‍ഹി പാലം വിമാനത്താവളത്തില്‍ സൈനികരുടെ മൃതദേഹങ്ങള്‍ എത്തുന്നതറിഞ്ഞ് യാത്രതിരിക്കാനൊരുങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
എന്നിട്ടും വിമാനത്താവളത്തിലെത്തിയ തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നതായും ഏറെ പൊരുതിയ ശേഷമാണ് തനിക്ക് പുറത്തിറങ്ങാനായതെന്നും രാഹുല്‍ വ്യക്തമാക്കി.
Keywords: Rahul Gandhi, Pulwama attack, Governor, Lock
COMMENTS